സ്വകാര്യ വ്യക്തികൾ കയ്യടക്കിയിരിക്കുന്ന ക്ഷേത്ര ഭൂമികൾ തിരിച്ചുപിടിക്കണം : മുക്കംപാലമൂട് രാധകൃഷ്ണൻ1 min read

തിരുവനന്തപുരം :സ്വകാര്യ വ്യക്തികൾ കയ്യടക്കിയിരിക്കുന്ന ക്ഷേത്ര ഭൂമികൾ തിരിച്ചുപിടിക്കണമെന്ന്  ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ

മരതുംക്കുഴി ഞാറമൂട് ശ്രീ ഭഭ്ര ദുർഗ്ഗ ക്ഷേത്രത്തിലെ 13-ാംമത് പ്രതിഷ്ഠ വാർഷിക സാംസ്കരിക സമ്മേളനവേദിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സമ്മേളന ഉദ്ഘാടനം ശ്രീ മോഹനൻ നിർഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഭൂമികൾ അന്യാധപ്പെട്ടു പോകുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരളത്തിലെ ക്ഷേത്ര ഭൂമികൾ ക്ഷേത്രത്തിൻ്റെ ആവശ്യങ്ങൾക്കും സാംസ്കരിക നിലയങ്ങൾക്കും മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റവന്യൂ വകുപ്പിൻ്റെ സംസ്ഥാനതല ഡിജിറ്റൽ സർവേയിൽ ക്ഷേത്ര ഭൂമികൾ സ്വകാര്യ വ്യക്തികളുടെ കയ്യിലിരിക്കുന്ന ഭൂമികൾ ഡിജിറ്റൽ സർവേയിലൂടെ സർക്കാർ തിരിച്ചുപിടിക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം ബാലസുബ്രമണ്യ ക്ഷേത്ര ഭൂമികൾ ശംമുഖം ദേവി ക്ഷേത്രത്തിൻ്റെ ഭൂമികൾ എന്നിവ ഇപ്പോഴും സ്വകാര്യ വ്യക്തികളുടെ കൈകളിലാണെന്നും ഇവയെല്ലം ഉടൻതന്നെ സർക്കാർ തിരിച്ചുപിടിച്ചു ക്ഷേത്രഭൂമികളായി മാറ്റണമെന്നും ക്ഷേത്ര സംരക്ഷണ സമിതി അധ്യക്ഷൻ മുക്കംപാലുംമൂട് രാധാകൃഷ്ണൻ വ്യക്തമാക്കി.

ചടങ്ങിൽ താലൂക്ക് സെക്രട്ടറി ഉദയകുമാർ , താലൂക്ക് പ്രസിഡൻ്റ് ബാബു , കൗൺസിലർ ശാസ്തമംഗലം മധു , തങ്കണ്ണി ടീച്ചർ, സിനിമ നിർമ്മാതാവുമായ ശരചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *