ലോജസ്റ്റിക് ഡയറക്ടർ മുക്കംപാലമൂട് രാധകൃഷ്ണന് കേരള ഹൈക്കോടതി ജഡ്ജി നാഗരേഷ് അവാർഡ് സമ്മാനിച്ചു1 min read

തിരുവനന്തപുരം :ഇൻ്റെർ നാഷണൽ മാരിടൈൻ ബോർഡ് ദിനത്തിൽ വിഴിഞ്ഞം തുറമുഖ പ്രോജക്റ്റിന് ആവശ്യത്തിന് ക്രൈനുകൾ ഫ്ലൈറ്റ് ഫോർഡ് ചെയ്ത പെർഫെക്റ്റ് ലോജസ്റ്റിക് ഡയറക്ടർ മുക്കംപാലമൂട് രാധകൃഷ്ണന് കേരള ഹൈക്കോടതി ജഡ്ജി ശ്രീ നാഗരേഷ് അവാർഡ് സമ്മാനിച്ചു. ബിസിനസ്സ് എക്സലൻസ് സമഗ്ര അവാർഡാണ് മുക്കംപാലമൂട് രാധാകൃഷ്ണന് നൽകിയത്. തുറമുഖത്തിന് ആവശ്യമായ ഷിഫ്റ്റ് ഫോർ ക്രൈൻ 8 എണ്ണവും യാർഡ് ക്രൈനും ബാക്കി എക്യുമെന്റുകളും വിതരണം ചെയ്തു.

വിവിധ തുറമുഖങ്ങളിൽ കാർഗോ ലോജസ്റ്റിക് മേഖലകളിൽ 38 വർഷം ജോലി ചെയ്തിട്ടുണ്ട്. മൾട്ടി നാഷണൽ കമ്പനിയായ ഫ്രാൻസിലെ സി.എം.എ ബോലോറ ലോജസ്റ്റിക്സിൽ നിന്നും റിട്ടയേഡ് ആയതിനു ശേഷം സ്വന്തമായി സംരംഭം തുടങ്ങിയാണ് മലയാളിയെന്ന നിലയിലും വിഴിഞ്ഞത്തെ പരിസരവാസിയെന്ന നിലയിലും വിഴിഞ്ഞം പ്രോജക്റ്റിന്റെ മലയാളി സംഭരമാരിൽ ഒരാൾയെന്ന നിലയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പോളോ ഡിമോറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശംസ പത്രം കേരള വൈസ് ചാൻസിലർ മോഹൻ കുന്നിൻമോൽ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *