മൂന്നാർ :അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു.മരിച്ചവരിൽ ഒരുവയസുള്ള കുഞ്ഞും ഉണ്ടെന്നാണ് വിവരങ്ങൾ.
പതിനാലു പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.