തിരവനന്തപുരം : വെള്ളയമ്പലം ആല്‍ത്തറ ഹീരാ ബ്ലൂബെല്‍സ് ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി. പ്രസിഡന്റ് ടി.കെ.ജി.
നായര്‍ അദ്ധ്യക്ഷ വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ആശാചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ലക്ഷ്മി വിജയന്‍ സ്വാഗതം പറഞ്ഞു. അനുസ്മരണം ജോസ് രേഖപ്പെടുത്തി. ബീറ്റ്
ഓഫീസര്‍ ബിജു എം.എസ്. മിനിറ്റ്‌സ് അവതരിപ്പിച്ചു. റസിഡന്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ യോഗത്തിന് നന്ദി പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍മാരായ കവടിയാര്‍ സതികുമാരി, ശാസ്തമംഗലം മുധുസൂദനന്‍ നായര്‍,
എസ്.ഐ.& സി.ആര്‍.ഒ. എസ്. രജീഷ്‌കുമാര്‍, ബീറ്റ് ഓഫീസര്‍ സുജിത് .സി, സിറ്റി ട്രാഫിക്
എസ്.ഐ. ബിജുകുമാര്‍ .എ, ഫയര്‍ ഫോര്‍സ് ഓഫീസര്‍ ഷാഫി .എം, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍മാര്‍ സാഗി സാംലാസ്, ഷീബാ, പി.ഡബ്ലു.ഡി. എഞ്ചിനീയര്‍മാര്‍ അശ്വന്‍ ഐസക് & പ്രദീപ് കുമാര്‍, സ്വിവറേജ് ശാസ്തമംഗലം – കര്യാത്തി എഞ്ചിനീയര്‍മാര്‍, കെ.എസ്.ഇ.ബി. വെള്ളയമ്പലം, കന്റോണ്‍മെന്റ് സെക്ഷന്‍ എഞ്ചിനീയര്‍മാര്‍, നഗരസഭയിലെ നന്തന്‍കോട്, ശാസ്തമംഗലം,
ചെന്തിട്ട, മെഡിക്കല്‍കോളേജ്, കവടിയാര്‍, ജഗതി എന്നീ ഹെല്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുകയും, അംഗങ്ങളുടെ പരാതികള്‍ സമയബന്ധിതമായി
പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.
പരാതികള്‍ : മാനവീയം – വെള്ളയമ്പലം – ശാസ്തമംഗലം – ജഗതി തുടങ്ങിയ ഏര്യകള്‍ ലഹരി വിതരണ മേഖലകളായി തീര്‍ന്നിരിക്കുന്നു. കവടിയാര്‍, വഴുതക്കാട്, രാജീവ് ഗാന്ധി നഗര്‍, വെള്ളയമ്പലം, എന്നിവിടങ്ങളിലെ പഴക്കംചന്നെ സ്വിവറേജ് മാന്‍ഹോളുകള്‍ പുതുക്കി പണിയുക, പ്ലാമൂട് ജംഗ്ഷന്‍, ചാറാച്ചിറ, പട്ടം തോട് എന്നീ പ്രദേശങ്ങളിലെ സാമൂഹ്യ വിരുദ്ധ ശല്യം, സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് പെട്രോളിംഗ് അത്യാവശ്യമാണ്. റിമോട്ട് തട്ടുകള്‍ വ്യാപകമായി ഫുട്ട് പാത്തുകള്‍ കൈയേറ്റം നടത്തുന്നത് പൊതുജനങ്ങള്‍ക്ക് തീരാ ശല്യമായി മാറുന്നു. നഗരസഭയുടെ പുല്ലുവെട്ടി ചവറ് നീക്കം ചെയ്യുന്ന രീതിക്ക് ക്രമീകരണങ്ങള്‍ നടപ്പിലാക്കുക.
കുടിവെള്ളം തടസ്സം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സെക്ഷനുകളിലെ കണ്‍സ്യൂമറിന്റെ
മൊബൈലില്‍ അടിയന്തിര എസ്.എം.എസ്. ആയി മുന്നറിയിപ്പ് വിവരം നല്‍കുന്ന സംവിധാനം
നടപ്പിലാക്കുക.തുടങ്ങിയ വിഷയങ്ങൾ അംഗങ്ങൾ പരാതിയിൽ ഉന്നയിച്ചു.