സൗഹൃദത്തിൻ്റെ പുതിയ തലങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ്” മൈ 3 “. സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. ജനുവരി 19-ന് തന്ത്രമീഡിയ ഈ ചിത്രം തീയേറ്ററിൽ എത്തിക്കും.
പുതിയ തലമുറയിലെ സൗഹൃദത്തിൻ്റെ ശക്തി വലുതാണ്.സമൂഹത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും സൗഹൃദങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നു. ക്യാൻസറിന് എതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം, നല്ല സൗഹൃദങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം.
സ്റ്റാർ ഏയ്റ്റ് മൂവീസിൻ്റെ ബാനറിൽ നിർമ്മിയ്ക്കുന്ന “മൈ 3 “രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. തിരക്കഥ -ഗിരീഷ് കണ്ണാടിപറമ്പ് ,ക്യാമറ – രാജേഷ് രാജു, ഗാനരചന – രാജൻ കടക്കാട്, സംഗീതം – സിബി കുരുവിള,
എഡിറ്റിംഗ് – സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത്തിക്കൊടി, സഹ സംവിധാനം – സമജ് പത്മനാഭൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം -തന്ത്ര മീഡിയ.
തലൈവാസൽ വിജയ്, സബിത ആനന്ദ്, ഷോബി തിലകൻ, രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന,അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ,അനുശ്രീ പോത്തൻ,ഗംഗാധരൻ പയ്യന്നൂർ എന്നിവർ അഭിനയിക്കുന്നു.