14/4/23
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി ‘നാം മുന്നോട്ട്’ 16 മുതല്‍ സംപ്രേഷണം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എംപിയാണ് അവതാരകന്‍. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍, കേരള സര്‍വകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ് ആര്‍ ജയശ്രീ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണന്‍, ഫെഡറല്‍ ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സി ബാലഗോപാല്‍, ചലച്ചിത്ര താരം ഉണ്ണിമായ പ്രസാദ് എന്നിവര്‍ പുതിയ എപ്പിസോഡില്‍ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരിപാടി നിര്‍മിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ്: ഞായര്‍ വൈകിട്ട് 6:30, മാതൃഭൂമി ന്യൂസ്: ഞായര്‍ വൈകിട്ട് 8.30, കൈരളി ടിവി: ശനി പുലര്‍ച്ചെ 12.30 (പുനഃസംപ്രേഷണം ശനി രാവിലെ 6:30), കൈരളി ന്യൂസ്: – ഞായര്‍ രാത്രി 9:30 (പുനഃസംപ്രേഷണം ബുധന്‍ വൈകിട്ട് 3:30), മീഡിയ വണ്‍: ഞായര്‍ രാത്രി 7:30, കൗമുദി ടിവി: ശനി രാത്രി 8, 24 ന്യൂസ് ഞായര്‍ വൈകിട്ട് 5.30 (പുനഃസംപ്രഷണം പുലര്‍ച്ചെ ഒരു മണി), ജീവന്‍ ടിവി: ഞായര്‍ വൈകിട്ട് 7, ജയ്ഹിന്ദ് ടിവി: ബുധന്‍ വൈകിട്ട് 7, റിപ്പോര്‍ട്ടര്‍ ടിവി: ഞായര്‍ വൈകിട്ട് 6:30, ദൂരദര്‍ശന്‍: ഞായര്‍ രാത്രി 7:30, ന്യൂസ് 18: ഞായര്‍ രാത്രി 8:30.എന്നീ സമയങ്ങളിൽ പരിപാടി സംപ്രേഷണം ചെയ്യും.