തുടർച്ചയായ രണ്ടാം തവണയും നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്1 min read

26/8/22

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വേയിലാണ് 75 ശതമാനം റേറ്റിങ് പോയിന്റുകളുമായി മോദി ഒന്നാം സ്ഥാനത്തെത്തിയത്.
63 ശതമാനം പോയിന്റുകളുമായി മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് 54 ശതമാനമാണ് റേറ്റിങ് പോയിന്റ്.
ലോക നേതാക്കളില്‍ 22 പേരാണ് പട്ടികയിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിന് 41 ശതമാനമാണ് റേറ്റിങ് പോയിന്റ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു.
നേരത്തെ ഈ വര്‍ഷമാദ്യവും കഴിഞ്ഞ വര്‍ഷം നവംബറിലും ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവായി മോദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *