ദേശീയമലയാളവേദി ലോകമാതൃഭാഷാദിനം ആചരിച്ചു1 min read

തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് ഭാരത് ഭവനിൽ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ഉദ്ഘാടനം ചെയ്തു. ദേശീയ മലയാളവേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാൻ സ്വാഗതവും, ഗ്ലോബൽ എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം. ഇ. അനസ് കൃതജ്ഞതയും പറഞ്ഞു. ഹാപ്പി ഡേ ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആറ്റിങ്ങൽ സുരേഷ്, കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പൂഴനാട് സുധീർ , ദേശീയ മലയാള വേദി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ വഞ്ചിയൂർ , ഗ്ലോബൽ എഡ്യൂക്കേഷണൽ സൊസൈറ്റി വർക്കിങ് പ്രസിഡണ്ട് എം എച്ച് സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു. “

Leave a Reply

Your email address will not be published. Required fields are marked *