ദേശീയ സെമിനാർ- വിസിമാർ വിട്ടുനിന്നു1 min read

 

തിരുവനന്തപുരം :ബിജെപി ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെ ക്ഷണിച്ചുകൊണ്ട് യുജിസിയുടെ കരട് റെഗുലേഷനെ തിരെ രാജ്യത്ത് നടത്താൻ ഉദ്ദേശിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്ന് നിയമസഭയുടെ ഹാളിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ, സംസ്ഥാനത്തെ സർവ്വകലാശാലകളിലെ വിസി മാർ വിട്ടുനിന്നു. മലയാളം സർവ്വകലാശാലയുവിസി ഡോ:എൽ. സുഷമ മാത്രമാണ് സെമിനാറിൽ പങ്കെടുത്തത്. മുഖ്യമന്ത്രി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി, കർണാടക, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവർ സെമിനാറിൽ സംസാരിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ക്ഷണിച്ചത് കൊണ്ട് വിസി മാർ സെമിനാറിൽ പങ്കെടുക്കണമെന്നതായിരുന്നു ഗവർണറുടെ താൽപര്യമെങ്കിലും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സർവ്വകലാശാലകൾക്കയച്ച കത്ത് വിവാദമായതോടെ വിസി മാർ സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ രാജ്ഭവൻ നിർദ്ദേശിക്കുകയായിരുന്നു. സെമിനാറിൽ പങ്കെടുക്കുന്ന സർവ്വകലാശാല ഉദ്യോഗസ്ഥന്മാർക്കും അധ്യാപകർക്കും ഡ്യൂട്ടി ലീവിന് പുറമേ
സർവകലാശാല ഫണ്ടിൽ നിന്നും യാത്ര ചെലവ് വഹിക്കണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ചട്ട വിരുദ്ധമായതുകൊണ്ട് അനുവദിക്കാൻ
വിസി മാർ തയാറായില്ല. കരട് റെഗുലേഷനെ സംബന്ധിച്ച അഭിപ്രായങ്ങൾ യുജിസി നിർദ്ദേശപ്രകാരം വിസി മാർ സർവകലാശാല തലത്തിൽ ഇതിനകം ചർച്ചചെയ്ത് യുജിസി യെ നേരിട്ട് അറിയിച്ചതുകൊണ്ടാണ് വിസി മാർ സെമിനാറിൽ നിന്ന് വിട്ടു നിന്നതെന്ന് അറിയുന്നു.

സെമിനാറിൽ പങ്കെടുത്ത മലയാളം യൂണിവേഴ്സിറ്റി വിസി ഡോ:സുഷമ സംസ്‌കൃത സർവ്വകലാശാല പ്രൊഫസർ ആണ്. സിപിഎം അധ്യാപക സംഘടനയിലെ അംഗമാണ്.എന്നാൽ മറ്റൊരു സിപിഎം അധ്യാപക സംഘടനാ അംഗമായ എം.ജി യൂണിവേഴ്സിറ്റി വിസി ഡോ:അരവിന്ദ്കുമാർ സെമിനാറിൽ പങ്കെടുത്തില്ല

Leave a Reply

Your email address will not be published. Required fields are marked *