നവകേരള സദസ് ഇന്ന് ഇടുക്കിയിൽ1 min read

ഇടുക്കി :നവകേരള സദസ് ഇടുക്കിയിൽ.3 മണിക്ക് ദേവികുളം, അടിമാലി വിശ്വദീപ്‌തി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നവകേരള സദസ് നടക്കും. 6 മണിക്ക് ഉടുമ്ബൻചോലയിലെ നെടുങ്കണ്ടം സെന്റ്.സെബാസ്ററ്യൻസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

അതേസമയം എറണാകുളം ജില്ലയിലെ പെരുമ്ബാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലും ഇടുക്കി ജില്ലയിലെ തൊടുപുഴ മണ്ഡലത്തിലുമാണ് കഴിഞ്ഞദിവസം ‘നവകേരള സദസ്സുകള്‍’ നടന്നത്. ആവേശമുണര്‍ത്തുന്ന ജനാവലിയായിരുന്നു ഇവിടങ്ങളിലെ സദസ്സുകളില്‍ പ്രകടമായത് .

ഉജ്ജ്വല സ്വീകരണം നല്‍കിയായിരുന്നു പെരുമ്ബാവൂര്‍ മണ്ഡലത്തില്‍ നവകേരള സദസിനെ വരവേറ്റത്. പ്രതിപക്ഷ എം എല്‍ എ യുടെ മണ്ഡലമായ പെരുമ്ബാവൂരിലേയ്ക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പെരുമ്ബാവൂരിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രായഭേദമന്യേ നിരവധി ആളുകളാണ് സദസിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *