നവകേരള സദസ്സ് : കഴക്കൂട്ടം മണ്ഡലത്തിൽ പ്രചാരണ പരിപാടികൾക്ക് തുടക്കമായി1 min read

 

തിരുവനന്തപുരം :നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. എയ്ഡ്‌സ് ദിന സന്ദേശമുയർത്തി നടന്ന കൂട്ടയോട്ടം ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ആരോഗ്യ രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. കഴക്കൂട്ടം മുതൽ കുളത്തൂർ വരെയായിരുന്നു കൂട്ടയോട്ടം നടന്നത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പങ്കെടുത്തു. നവകേരള സദസ്സിന് മുന്നോടിയായി ഡിസംബർ 23 വരെ വിവിധ പരിപാടികളാണ് മണ്ഡലത്തിൽ നടക്കുന്നത്. പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് വിജയമാക്കി തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടത്തെ വികസന കാഴ്ചകൾ എന്ന വിഷയത്തിൽ ഡിസംബർ രണ്ട് മുതൽ 12 വരെ ഫോട്ടോഗ്രാഫി മത്സരം നടക്കും. രാവിലെ 10ന് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ സീനിയർ ഫോട്ടോഗ്രാഫർ ബി. ജയചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്യും. kazhakkoottamnavakeralasadas@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ ഡിസംബർ 12 ന് മുൻപായി അയയ്ക്കണം. ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിക്കുന്ന ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് 5000, 3000, 1000 എന്നിങ്ങനെയാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *