തിരുവനന്തപുരം :നവകേരള സദസിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച വികസന വീഡിയോ പ്രദര്‍ശനം നാളെ സമാപിക്കും. ജില്ലയിലെ 14 മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നവകേരള സദസിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സന്ദേശവുമടങ്ങിയ വീഡിയോ ഇന്ന് നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കെ.ആന്‍സലന്‍ എം.എല്‍.എയും പാറശാല മണ്ഡപത്തിന്‍കടവ് ജംഗ്ഷനില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയും വീഡിയോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നാളെ നേമം, കാട്ടാക്കട, അരുവിക്കര, കോവളം മണ്ഡലങ്ങളിലും വീഡിയോ പ്രദര്‍ശനം നടക്കും.