കൊല്ലം :കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷൻ എൻ.സി.പി.അജിത് പവാർ വിഭാഗത്തെ അംഗീകരിച്ചതിൻ്റെ സൂചനയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യും നാഷണൽ ലേബർ കോൺഗ്രസ് (എൻ.എൽ.സി)യും സംയുക്‌തമായി കൊല്ലം നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി.എൻ.സി.പി.ജില്ലാ പ്രസിഡൻ്റ് വിനോദ് മീനത്തേരി ,എൻ.എൽ.സി.സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ചന്ദ്രബാബു മാധവൻ ചെമ്പകശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.എൻ.സി.പി. സംസ്ഥാന നേതാവ് ജയിംസ് ചാക്കോ, എൻ.എൽ.സി ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ബാഹുലേയൻ, ഡി.രഘു, ബനഡിക്ട് തുടങ്ങിയവർ പ്രസംഗിച്ചു.