ആറ്റിങ്ങൽ കരട് വികസനരേഖ ഡോ.എസ്.ജയശങ്കർ പ്രകാശനം ചെയ്യും.1 min read

 

തിരുവനന്തപുരം :ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ മണ്ഡലത്തിനായി തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശനം നാളെ (04-04-24 ,വ്യാഴം)
നടക്കും. അനംതാര റിസോർട്ടിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ പ്രകാശന കർമം നിർവഹിക്കും. പ്രാദേശിക ജനതയോടും വിദഗ്ധരോടും നേരിൽ സംസാരിച്ചാണ് മണ്ഡലത്തിലെ വികസന സാധ്യതകളുടെ സമഗ്രരേഖ തയാറാക്കിയിരിക്കുന്നത്.

അറബിക്കടൽ മുതൽ പശ്ചിമഘട്ടം വരെ പടർന്ന് കിടക്കുന്ന മണ്ഡലത്തിന് വേണ്ടി വിവിധതലങ്ങളിലുള്ള വികസന പദ്ധതികളാണ് കരട് രേഖയിൽ പരാമർശിക്കുന്നത്. കർഷകർ, വ്യാപാരി – വ്യവസായി പ്രതിനിധികൾ,
ഗോത്ര വർഗ്ഗ പ്രതിനിധികൾ, പൊതുപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ വികസനരേഖ തയാറാക്കലിൻ്റെ ഭാഗമായി.

കടലും കായലും വനവും ചേരുന്ന മണ്ഡലത്തിൻ്റെ സ്വഭാവ സവിശേഷതകൾ ആഴത്തിൽ ഉൾക്കൊള്ളുന്നതാണ് വികസനരേഖ.

നാളെ പ്രകാശനം ചെയ്യുന്ന കരട് രേഖയിൽ കൂടുതൽ പൊതുജനാഭിപ്രായം ഉൾപ്പെടുത്തി അന്തിമരേഖ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *