തിരുവനന്തപുരം :സോഷ്യലിസ്റ്റ് ജനതാ ദൽ നാഷണലിസ്റ്റ് കേരള കോൺഗ്രസിൽ ലയിക്കുന്നു.
2024 സെപ്റ്റംബർ 29 തീയതി രാവിലെ 10 ന് തിരുവനന്തപുരം സംസ്കൃതി ഭവൻ ഹാളിൽ വെച്ച് എൻഡിഎ ഘടക കക്ഷിയായ സോഷ്യലിസ്റ്റ് ജനതദൾ എൻഡി എ ഘടക കക്ഷിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസിൽ ലയിക്കുന്നതിനുള്ള ലയന സമ്മേളനം നടക്കുകയാണ്. ലയന സമ്മേളനം എൻഡിഎ സംസ്ഥാന വൈസ് ചെയർമാനും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നതാണ്. സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് എസ് രവീന്ദ്രകുമാർ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതുമാണ്.
1964 ൽ രൂപീകൃതമാകുമ്പോൾ കേരള കോൺഗ്രസിന്റെ നയം സംസ്ഥാനത്ത് കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി കെട്ടിപ്പിടിക്കുക എന്നുള്ളതായിരുന്നു. 1964-ന് ശേഷം കേരള കോൺഗ്രസിൽ പല പിളർപ്പുകൾ ഉണ്ടാവുകയും വിവിധ കേരള കോൺഗ്രസുകൾ ഇടതു വലതു മുന്നണികളുടെ ഭാഗമായി തീരുകയും ചെയ്തു. ഈ വിഭാഗങ്ങളെല്ലാം തന്നെ കേരള കോൺഗ്രസിന്റെ ഉദ്ദേശലക്ഷ്യം പൂർത്തീകരിക്കുന്നതി ൽ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ 2014 രൂപീകൃതമായ നാഷണലിസ്റ്റ് കേരള കോൺഗ്രസ്, കേരള കോൺഗ്രസിന്റെ സ്ഥാപന ലക്ഷ്യങ്ങൾ പരിപൂർണ്ണമായും നടപ്പി ലാക്കുന്നതിന് വേണ്ടിയാണ് അന്നുമുതൽ എൽഡിഎൽ നിലകൊള്ളുന്നത്. എൻഡിഎ ൽ ഉൾപ്പെട്ടുകൊണ്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് കേരളത്തിലെ സാധാരണ ജ നങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും അങ്ങനെ എല്ലാ ജന വിഭാഗ ങ്ങളുടെയും ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തത്തിനുള്ള പരിശ്രമത്തിലാണ് ഉള്ളത്. 1977 ൽ സംഘടനാ കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടികൾ, ജനസംഘം തുടങ്ങിയ പാർട്ടികൾ യോജിച്ച് ജനത പാർട്ടി രൂപീകരിക്കപ്പെട്ടു. പിന്നീട് വിവിധ പാർട്ടികളായി പിളരുകയും അവയെല്ലാം തന്നെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് മുന്നണികളിൽ ചേക്കേറു കയും ചെയ്യുകയുണ്ടായി. 2014-ൽ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് മുന്നണികൾക്കെതിരെ ഒരു മൂന്നാം മുന്നണിയുടെ ആവശ്യകത ബോധ്യപ്പെട്ടുകൊണ്ട് അതിനുവേണ്ടി പരിശ്രമി ക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് രൂപീകൃതമായ പാർട്ടിയാണ് സോഷ്യലിസ്റ്റ് ജനത ദൾ. നാഷണലിസ്റ്റ് കേരള കോൺഗ്രസിനെ പോലെ തന്നെ കേരളത്തിലെ സാധാരണ ക്കാരുടെയും ഇടത്തരക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും താല്പര്യ ങ്ങൾ സംരക്ഷിക്കാൻ വേണ്ടി രൂപീകൃതമായ പ്രസ്ഥാനമാണ് സോഷ്യലിസ്റ്റ് ജനത ദൾ.
കേരളത്തിൽ മാറി മാറി ഭരണം നടത്തികൊണ്ടിരിക്കുന്ന ഇടതു വലതു മുന്നണി
കേരളത്ത വളരെയധികം പിന്നോട്ടാക്കിയിരിക്കുകയാണ്.
കേരളത്തെക്കാൾ
വളരെ മോശമായ സ്ഥിതിയിലായിരുന്ന പല സംസ്ഥാനങ്ങളും ഇപ്പോൾ സർവ മേഖല കളിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. സർവ്വ മേഖലകളിലും കേരളം പരാജ യപ്പെട്ടുകൊണ്ടാണ് ഇരിക്കുന്നത്. കർഷക ആത്മഹത്യകൾ വർദ്ധിച്ചു കൊണ്ടിരിക്കു ന്നു. തൊഴിൽ രാഹിത്യം പതിമടങ്ങ് വർദ്ധിച്ചിരിക്കുന്നു.അച്ചടക്കമില്ലായ്മയും കെടുകാ ര്യസ്ഥതയും കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതും മൂലം കേരളം ഒരിക്കൽ പോലും കാണാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.അതിന്റെ ഫലമായി ജനോപകാര പ്രദമായ പദ്ധതികൾ പരിപൂർണ്ണമായി നിർത്തിവയ്ക്കുകയോ നടക്കാതെ പോവുകയോ പൂർത്തീകരിക്കാനാകാത്ത അവസ്ഥയിലോ ആണ്. ക്ഷേമ പെൻഷനുകൾ മുടങ്ങിയിരി ക്കുകയാണ്. അധ്യാപകർക്കും ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ കുടിശിക കൾ വരുത്തിയിരിക്കുകയാണ്. സാധാരണകാരുടെയും ഇടത്തരകാരുടെയും ജീവിതം ദുസഹകമായി മാറിയിരിക്കുകയാണ്. മയക്കുമരുന്നിന്റെ ഉപയോഗം, മദ്യപാനം തുടങ്ങി യവ കേരളത്തിലെ യുവാക്കളെ എന്തിന് തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികളെ പോലും വഴിതെറ്റിക്കുകയാണ്. അതിക്രമങ്ങളും പ്രത്യേകിച്ചും സ്ത്രീകൾക്ക് നേരെയു ള്ള അതിക്രമങ്ങളും കൊലപാതകങ്ങളും അസാധാരണമാം വിധം വർദ്ധിച്ചിരിക്കുകയാ ണ്. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നേരെയും ലോ ആൻഡ് ഓർ ഡർ ചുമതലയുള്ള എഡിജിപി ക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഒരു ഇട തുപക്ഷ എംഎൽഎ തന്നെ ഉന്നയിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്തിന് പോലീസുകാർ തന്നെ സഹായിക്കുന്നു എന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിക്കൊ ണ്ടിരിക്കുന്നു.
വികസനരംഗത്ത് കേരളം പരിപൂർണ്ണമായ പരാജയമാണ്. കേന്ദ്രമായി യോജിച്ചു നിന്നു കൊണ്ട് കൂടുതൽ കൂടുതൽ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിന് പകരം കേന്ദ്ര വിരുദ്ധ വികാരം ജനങ്ങളിൽ കുത്തിവയ്ക്കുന്നതിനുള്ള വിലകുറഞ്ഞ രാഷ്ട്രീയ പരിശ്രമമാണ് കേരളത്തിൽ ഇടതു വലതു മുന്നണികൾ നട ത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയത വളർത്തി കേരളത്തിലെ ജന ങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ എങ്ങനെയെങ്കിലും എത്തുകയെന്നുള്ള കുതന്ത്രമാ ണ് ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രായേൽ പാലസ്തീൻ യുദ്ധ ത്തിലായിരുന്നാലും മണിപ്പൂർ കലാപത്തിന്റെ കാര്യത്തിലായാലും വർഗീയത വളർത്തി ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി അത് മുതലെടുത്ത് അധികാരത്തിൽ
എത്തിച്ചേരുന്നതിലപ്പുറം സംസ്ഥാന വികസന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇ തു മുന്നണികളും പരാജയപ്പെട്ടിരിക്കുകയാണ്. ഏകീകൃത സിവിൽ കോഡിനേയും ഏ കീകൃത തെരഞ്ഞെടുപ്പ് പദ്ധതിയെയും എതിർക്കുക വഴി അന്ധമായ കേന്ദ്രസർക്കാർ വിരുദ്ധ വികാരമാണ് കേരളത്തിൽ ഇടത്-വലത് മുന്നണികൾ വളർത്തിക്കൊണ്ടു വരു ന്നത്. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പൊടുകൂടി എൻഡിഎ കേരളത്തി ൽ ശക്തി പ്രാപിക്കുന്നുയെന്ന യാഥാർത്ഥ്യം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. 2026-ൽ തിരഞ്ഞെടുപ്പിൽ എൻ ഡി എ കേരളത്തിൽ അധികാരത്തിൽ വരാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. ഇപ്പോൾ ഇക്കാര്യം കേരളത്തിലെ ജനങ്ങൾ വളരെ ഗൗരവപൂർ വ്വം ചർച്ച ചെയ്യുന്നുണ്ട്. ഇടതു വലത് മുന്നണികളുടെ പൊള്ളത്തരം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ കേരളത്തിലെ എൻഡിഎ യെ ശക്തിപ്പെടുത്തേണ്ട ആവശ്യകത വളരെയധികം പ്രാധാന്യം അർഹിക്കുന്നു. അതു കൊണ്ടു തന്നെ ചെറിയ ഘടകകക്ഷികൾ ഒറ്റക്ക് ഒറ്റയ്ക്ക് നിന്ന് പ്രവർത്തിക്കുന്ന തിനേക്കാൾ നല്ലത് സമാന ചിന്താഗതിയും ഉദ്ദേശലക്ഷ്യങ്ങളുമുള്ള ഘടകകക്ഷികൾ ഒറ്റ നേതൃത്വത്തിൽ കീഴിൽ പ്രവർത്തിക്കുന്നതാണ് എന്ന് തിരിച്ചറിവാണ് സമാന ചിന്താഗതിയും ഉദ്ദേശലക്ഷ്യങ്ങളുമുള്ള സോഷ്യലിസ്റ്റ് ജനതദൾ നാഷണലിസ്റ്റ് കേര ള കോൺഗ്രസിൽ ലയിക്കുവാൻ തീരുമാനിക്കുവാനുള്ള പ്രധാനപ്പെട്ട കാരണം.
ഈ ലയനത്തോടുകൂടി കേരളത്തിലെ എൻഡിഎയിലെ കരുത്തുള്ള വലിയ കഷിയായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് മാറുകയാണ്. അങ്ങനെ എൻഡി എ-യെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കൂടുതൽ കരുത്തോടുകൂടി പ്രവർത്തിക്കുവാൻ നാഷണലിസ്റ്റ് കേരള കോൺഗ്രസിന് കഴിയും. വരുന്ന നാളുകളിൽ കേരളത്തിലെ സാ ധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് സമര രംഗത്ത് അതിശ ക്തമായി മുന്നോട്ടു വരുവാൻ ഈ ലയനം നാഷണലിസ്റ്റ് കേരള കോൺഗ്രസിന് ശക്തി പകരും. അതുവഴി 2026 സംസ്ഥാനത്ത് എൻഡിഎ അധികാരത്തിൽ എത്തുവാ നുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.