ഹയർ സെക്കൻ്ററി പരീക്ഷാ ഫലം;മികച്ച വിജയം നേടി നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ1 min read

 

തിരുവനന്തപുരം :നെടുമങ്ങാട് നഗരസഭയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്നതും സ്ഥിരമായി മികച്ച വിജയം കരസ്ഥമാക്കുന്നതുമായ നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഈ വർഷത്തെ ഹയർ സെക്കൻ്ററി പരീക്ഷാ ഫലം പുറത്തുവന്നു.

ആകെ ഹാജരായ 321 വിദ്യാർത്ഥിനികളിൽ 272 പേർ വിജയിക്കുകയുണ്ടായി.85% വിജയം. അതിൽ 30 പേർ എല്ലാ വിഷയങ്ങൾക്കും ഫുൾ A+ നേടിയിട്ടുണ്ട്.

മികച്ച വിജയം നേടി സ്കൂളിൻ്റെ അഭിമാനം ഉയർത്തിയ വിദ്യാർത്ഥിനികളെ സ്കൂൾ പ്രിൻസിപ്പലും പി ടി എ ഭാരവാഹികളും അഭിനന്ദിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *