27/8/22
സ്വീറ്റ്സര്‍ലന്‍ഡ് :ഒളിമ്പിക്സ് ജേതാവ് നീരജ് വീണ്ടും അഭിമാനമായി.ലോസെയ്ന്‍ ഡയമണ്ട് ലീഗ് ജാവ്‍ലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം വീണ്ടും സുവര്‍ണ നേട്ടത്തിലേക്ക് എത്തിയത്.ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്.
സ്വർണ നേട്ടത്തോടെ സുറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ബിഗ് ഫൈനലിലും നീരജ് യോഗ്യത നേടി. നീരജിന് വലിയ എതിരാളിയാകുമെന്ന പ്രതീക്ഷിച്ച ടോക്കിയോയിലെ വെള്ളിമെഡല്‍ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് വെള്ളി സ്വന്തമാക്കിയത്.മൂന്നാമത് കുര്‍ട്ടിസ് ജോണ്‍സണ്‍ എത്തി. തന്റെ ആദ്യ ത്രോയില്‍ തന്നെ 89.08 മീറ്റര്‍ ദൂരം താണ്ടാന്‍ നീരജിന് സാധിച്ചു. പിന്നീട് പലരും അത് മറികടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരത്തെ, ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡല്‍ നേട്ടത്തിനിടെയാണ് നീരജ് ചോപ്രയ്ക്ക് പരിക്കേറ്റത്. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനാവാതിരുന്നതിനാല്‍ തൊട്ടു പിന്നാലെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നീരജിന് നഷ്ടമായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്.സൂറിച്ചില്‍ അടുത്ത മാസം ആറ്, ഏഴ് തീയതികളില്‍ ആയി നടക്കുന്ന ബിഗ് ഫൈനലിലെ ആറ് താരങ്ങളെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയാണ് സ്വിറ്റ്സര്‍ലന്‍ഡിലേത്.