തിരുവനന്തപുരം :ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന നേമം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പ് യോഗം ചേർന്നു. നേമം VVHSS, നേമം VGHSS സ്കൂളുകളിലെ SPG സംയുക്തമായാണ് യോഗം ചേർന്നത്.
VGHSS ൽ വച്ചു ചേർന്ന യോഗത്തിൽ നേമം C I രഗീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ലഹരിയുടെ പിടിയിൽ അകപ്പെടാതെ ഭാവി തലമുറയെ സംരക്ഷിക്കാനും, ലഹരി റാക്കറ്റുകളുടെ വലയിൽ പെടാതെ സ്കൂളുകളെ സംരക്ഷിക്കാനും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പ് സജീവ ഇടപെടൽ സമൂഹത്തിൽ നടത്തണമെന്നും, ലഹരി വിരുദ്ധപ്രവർത്തനങ്ങൾ ആദ്യം തുടങ്ങേണ്ടത് സ്വന്തം വീടുകളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.അധ്യാപകർ വിദ്യാർത്ഥികളെ സൂഷ്മമായി നിരീക്ഷിക്കണം, അവരുടെ സ്വഭാവത്തിൽ ചെറിയ അളവിൽ പോലും മാറ്റങ്ങൾ അധ്യാപകരുടെ ശ്രദ്ധയിൽ പെട്ടാൽ ആ വിവരംSPG യെയും,രക്ഷിതാവിനെയും അറിയിക്കണം.സ്കൂൾ പരിസരത്ത് സംശയപരമായ സാഹചര്യങ്ങളിൽ അപരിചിതരായവരെ കണ്ടാൽ ആ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.സ്കൂൾ പരിസരത്തെ പോലീസ് നിരീക്ഷണം ഊർജിതമാക്കണമെന്ന സ്കൂൾ അധികൃതരുടെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം നൽകി.
ആമുഖം പ്രസംഗം നടത്തിയ GSI പ്രവീൺ ചന്ദ്ര പ്രതാപ് SPG യുടെ പ്രവർത്തനങ്ങളും, ഭാവി പരിപാടികളും വിവരിച്ചു. നാടകം,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിങ്, റാലികൾ തുടങ്ങിയ പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള നിർദേശങ്ങൾ അദ്ദേഹം നൽകി.
യോഗത്തിൽ ഇരു സ്കൂളുകളിലെ ഹെഡ്മിസ്ട്രസ്മാരായ ഷീബ, ആശ എസ് നായർ, വാർഡ് മെമ്പർ വിനോദ്,PTA പ്രസിഡന്റ്‌മാരായ സജൻ, പ്രേംകുമാർ, MPTA പ്രസിഡന്റ് നിഷ, അധ്യാപകരായ ഇന്ദു, ജോസ് മായ, ലീന (HSS പ്രിൻസിപ്പൽ ),ബിന്ദു പിള്ള (VHSS പ്രിൻസിപ്പൽ ), സുനന്ദ് PS രാജ്, പൊതു പ്രവർത്തകൻ മണ്ണാങ്കൽ രാമചന്ദ്രൻ, സ്കൂൾ ലീഡർമാരായ മാളവിക, രഞ്ജികൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.