നേമം റസിഡൻസ് അസോസിയേഷന്റെ 26-ാം വാർഷിക പൊതുയോഗം നേമം പുഷ്പരാജ് ഉത്ഘാടനം ചെയ്തു1 min read

തിരുവനന്തപുരം :നേമം റസിഡൻറ് സ്അസോസിയേഷന്റെ 26-ാം വാർഷിക പൊതുയോഗം നേമംനഗരസഭ കല്യാണ മണ്ഡപത്തിൽ വച്ച് അസോസിയേഷൻ പ്രസിഡന്റ് നേമംരാജന്റെ അധ്യക്ഷതയിൽ സിനിമാ സംവിധായകൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു .കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ H. നൂറുദ്ദീൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .SSLC, +2 പരീഷാ വിജയികൾക്ക് ആദരവും ഒന്നുമുതൽ 10 വരെ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും നൽകി .ഭരണസമിതി അംഗം വിജയകുമാർ സ്വാഗതവും, സെക്രട്ടറി ജയകുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മനോജ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഫ്രാൻസിന്റെ സെക്രട്ടറി വിജയൻ നായരും T PRA പ്രസിഡന്റ് ഉല്ലാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.വൈസ് പ്രസിഡന്റ് നൂർജഹാൻ കൃതജ്ഞത രേഖപ്പെടുത്തി. അസോസിയേഷനിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *