29/9/22
തിരുവനന്തപുരം :ആഹാരം ഔഷധമാണെന്നും, ആരോഗ്യമാണ് സമ്പത്ത് എന്നുമുള്ള സന്ദേശം പുതു തലമുറക്ക് പകർന്നു നൽകുന്നതിനായി നേമം VGHSS ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
വിദ്യാർത്ഥിനികൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന ഉണ്ണിയപ്പം, നെയ്യപ്പം, ബിരിയാണി, പത്തിരി, ഫ്രൂട്സ് സാലഡ്, ഐസ്ക്രീം, മിഠായികൾ, ചിപ്സ്, കട്ലറ്റ്, വിവിധ ഇനം പായസങ്ങൾ, ചിക്കൻ പക്കോഡ, കിണ്ണത്തപ്പം, ഗുലാബ് ജാം, ലഡ്ഡു, ജിലേബി, ഹൽവ, കപ്പ, ഇലയപ്പംകേക്കുകൾ തുടങ്ങിയ വിഭവങ്ങൾ ഒരു കുടകീഴിൽ അണിനിരന്നത് കുട്ടികൾക്ക് പുതിയൊരനുഭവം സമ്മാനിച്ചു.
ശരീരത്തെ സംരക്ഷിക്കുകയും, ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്ന പുതിയൊരു ഭക്ഷണ സംസ്കാരത്തിന്റെ തുടക്കം കുറിക്കാനായതിന്റെ സന്തോഷം കുട്ടികളുടെ മുഖത്തും പ്രകടമായി.
ജങ്ക് ഫുഡ് ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെയും, ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ മായമില്ലാത്ത ആഹാരങ്ങളുടെആവശ്യകതവിദ്യാർത്ഥികൾക്ക് ബോധ്യപെടുത്താനും വേണ്ടിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് ഹെഡ് മിസ്ട്രസ്സ് ആശ എസ് നായർ പറഞ്ഞു.
അധ്യാപകരായ പ്രിയ, ഇന്ദു, ഉഷ,ലക്ഷ്മി,ധന്യ, ശ്രീജ, റീഷ, ശ്രീഷ, ലക്ഷ്മി,റോയ് , രാകേഷ്, രതീഷ്,അരവിന്ദ്, സുനിൽ, അനുകുമാർ,ജോസ്, അബൂബക്കർ, തുടങ്ങിയവർക്കൊപ്പം അനധ്യാപകരും, PTA അംഗങ്ങളും നേതൃത്വം നൽകി.