നേമം :-വിക്ടറി സ്കൂളുകളുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അതിനോടനുബന്ധിച്ച് വിക്ടറി ഗേൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ 16/01/2025 വ്യാഴം വൈകുന്നേരം മൂന്ന് മണിക്ക് PTA പ്രസിഡന്റ് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാട്ടാക്കട MLA ഐ. ബി സതീഷ് സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാനേജ്മെന്റ് പ്രതിനിധി ശ്രീമതി കല ടീച്ചർ സ്വാഗതം ആശംസിക്കുകയും പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ രാകേഷ്, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ എം ആർ ഗോപൻ, പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശശികല, സ്കൂൾ മാനേജർ കെ.വി. ശൈലജ ദേവി,പള്ളിച്ചൽ സതീഷ്, അമ്പിളി മറ്റ് പഞ്ചായത്ത് പ്രതിനിധികൾ, ഇരു സ്കൂളുകളിലെയും PTA പ്രതിനിധികൾ, നേമം SI പ്രവീൺ , പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സമൂഹത്തിലെ ഉന്നത വ്യക്തികൾ എന്നിവർ പങ്കുചേർന്നു. ഐ ബി സതീഷ് MLA-യുടെ നേതൃത്വത്തിൽ 251 അംഗങ്ങൾ അടങ്ങുന്ന കമ്മറ്റികൾ രൂപീകരിക്കുകയും VVHSS, HM ശ്രീമതി ഷീബ ടീച്ചർ കമ്മറ്റിയങ്ങളുടെ പേരും ചുമതലകളും അവതരിപ്പിക്കുകയും, പഞ്ചായത്ത് പ്രതിനിധികളും ഉന്നത വ്യക്തികളും ആശംസകൾ അർപ്പിക്കുകയും ചെയ്തു. VGHSS സ്കൂളിലെ HM ശ്രീമതി ആശ എസ് നായർ നന്ദി പ്രകാശിപ്പിച്ചു.
2025-01-17