സ്കൈഗേറ്റ് ഫിലിംസിന്റെ ബാനറിൽ ഉദയകുമാർ നിർമ്മിച്ച് ബാബുജോൺ കൊക്കാവയൽ കഥ എഴുതി സംവിധാനം ചെയ്ത നേർച്ചപ്പെട്ടി എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.
ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടിയാണ് സിനിമ പ്രദർശനത്തിനെത്തിയത്.ചിത്രീകരണ സമയത്തും തുടർന്നും ഈ സിനിമ വിവാദമായിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ സിനിമയിലെ ഗാനങ്ങളും ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു . ജാസ്സി ഗിഫ്റ്റ് പാടിയ “കടമിഴി നോട്ടം കൊണ്ട്…” എന്ന ഗാനത്തിന്റെ റീൽസ് പല ഫ്ലാറ്റ് ഫോമുകളിലും വൈറലായിരുന്നു.
പുതുമയുള്ള കഥയും പശ്ചാത്തലവും ആണ് മറ്റു ചിത്രങ്ങളിൽ നിന്ന് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്.
ഹൃദയബന്ധങ്ങളുടെ പവിത്രതയും പ്രണയത്തിന്റെ ആർദ്രതയും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
ചിത്രത്തിൽ ജസ്റ്റിന എന്ന നായിക കഥാപാത്രമാകുന്നത് തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാർ ആണ്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമാകുന്ന മലയാളത്തിലെ ആദ്യത്തെ സിനിമയാണിത്.
ദേശീയ – അന്തർദേശീയ പരസ്യ ചിത്രങ്ങളിലൂടെയും ഫാഷൻഷോയിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകൻ.
ഉദയകുമാർ, ശ്യാം കൊടക്കാട്,മോഹൻ തളിപ്പറമ്പ്,ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധർ, വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, രാലജ് രാജൻ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്,, നസീർ കണ്ണൂർ, ശ്രീവേഷ്കർ,ശ്രീഹരി, പ്രഭുരാജ്,സജീവൻ പാറക്കണ്ടി,റെയ്‌സ് പുഴക്കര, മാസ്റ്റർ ധ്യാൻ കൃഷ്ണ,പ്രസീത അരൂർ, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവൻ, അനഘ മുകുന്ദൻ, ജയിൻ മേരി,പ്രബുദ്ധ സനീഷ്,ശ്രീകല, രതി ഇരിട്ടി,വിദ്യ, ജോയ്‌സി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം : റഫീഖ് റഷീദ്.
തിരക്കഥ, സംഭാഷണം: സുനിൽ പുള്ളാട്ട്,ഹാനി നിലാമുറ്റം. കോ – പ്രൊഡ്യൂസർ : ഗിരീഷ് തലശ്ശേരി.
ഗാനരചന: ബാബു ജോൺ.സംഗീത സംവിധാനം : സിബു സുകുമാരൻ,സിബിച്ചൻ ഇരിട്ടി.
ഗായകർ: മധു ബാലകൃഷ്ണൻ, ജാസി ഗിഫ്റ്റ്.പശ്ചാത്തല സംഗീതം : സിബു സുകുമാരൻ.അസോസിയേറ്റ് ഡയറക്ടർ: മനോജ് ഗംഗാധർ.അസിസ്റ്റന്റ് ഡയറക്ടേഴ്സ്: രാലജ് രാജൻ,ആരാധ്യ രാകേഷ്.
പി ആർ : റഹിം പനവൂർ.
പ്രൊഡക്ഷൻകൺട്രോളർ : വിനോദ് പാടിച്ചാൽ.മേക്കപ്പ് : ജയരാജൻ എരുവേശി. കലാസംവിധാനം :ബാലകൃഷ്ണൻ കൈതപ്രം. ഡിസൈൻസ് : കോൾഡ് ബ്രേവ്. വിതരണം :സാൻഹ ആർട്സ്.