ലണ്ടന്‍: 7 നവജാത ശിശുക്കളെ കൊലപ്പെടുത്തി നഴാസ് കുറ്റക്കാരിയാണെന്ന് കോടതി. ‘കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണ്’ എന്ന് എഴുതിവച്ച നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
രോഗമൊന്നുമില്ലാത്ത നവജാതശിശുക്കള്‍ തുടര്‍ച്ചയായി മരിക്കുന്നതു ശ്രദ്ധയില്‍പെട്ട ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണമാണു ലൂസിയുടെ ക്രൂരതയെപ്പറ്റി പുറംലോകമറിഞ്ഞത്. അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ‘ഞാന്‍ കുഞ്ഞുങ്ങളെ നോക്കാന്‍ പ്രാപ്തയല്ല. അതിനാല്‍ കൊലപ്പെടുത്തി. ഞാന്‍ പിശാചാണ്’ എന്നു ലൂസി തന്നെ എഴുതിവച്ച രേഖകള്‍ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ലൂസി തുടര്‍ച്ചയായി നിരീക്ഷിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
10 മാസം നീണ്ട വിചാരണയ്ക്കൊടുവില് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണു ലൂസിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.