തിരുവനന്തപുരം :കേരളത്തിൽ NDA 2സീറ്റുകൾ നേടുമെന്ന് പ്രവചനം. ന്യൂസ് 18മെഗാ ഒപ്പിനിയൻ പോളിലാണ് പ്രവചനം നടത്തിയത്.
യുഡിഫ് 14സീറ്റിലും, LDF 4 സീറ്റിലും, NDA 2 സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. എന്നാൽ ഏതൊക്കെ സീറ്റുകൾ എന്ന് പ്രവചനത്തിൽ പറയുന്നില്ല.
2019ൽ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചപ്പോൾ 20ൽ 19സീറ്റും നേടിയ യുഡിഫ് ഇത്തവണ രാഹുൽ മത്സരിക്കാൻ എത്തുമ്പോഴും 14സീറ്റിൽ ഒതുങ്ങും എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ നില പരുങ്ങലിൽ ആണെന്ന് മനസിലാകും. എന്നാൽ കഴിഞ്ഞ തവണ 1സീറ്റ് മാത്രം നേടിയ LDF 4സീറ്റുകൾ നേടും എന്നത് ഈ പ്രതിസന്ധി ഘട്ടത്തിലും LDF ന്റെ അടിത്തറയിൽ ഇളക്കം തട്ടിയിട്ടില്ല എന്നതിന് തെളിവാണ്.
ഒരുസീറ്റ് പോലുമില്ലാത്ത NDA ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണെന്നിരിക്കെ 2സീറ്റുകൾ നേടുമെന്ന പ്രവചനം ആശ്വാസം നൽകുകയാണ്.