തിരുവനന്തപുരം :ബാലരാമപുരത്ത് വൻ നിരോധിത പുകയില വേട്ട.നെയ്യാറ്റിൻകര എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷ് എൽ ആറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് വൻ സംഘം പിടിയിലായത്.
ബാലരാമപുരം ഭാഗത്ത് വാഹന പരിശോധനയിൽ കുടുങ്ങിയപരശുവയ്ക്കൽ വില്ലേജിൽ ഇടിച്ചിക്കാപ്ലാമൂട് ലക്ഷംവീട് കോളനി നിവാസി ഷെഹിന (49) ന്റെ കൈയിൽ നിന്നും 30 കിലോ പാൻമാസലയുമായി എക്സ്സൈസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് ഇയ്യാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽകാക്കാമൂല സ്വദേശി എ.എഫ് മൻസിലിൽ ഷാജിയുടെ വീട്ടിൽ നടത്തിയ റൈഡിലാണ് 400കിലോയോളം പാൻ മസാല പിടികൂടിയത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി. ലോറൻസ് , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് . എസ്.എസ് , അഖിൽ . വി , ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.