തിരുവനന്തപുരം :നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും,കൃഷിഭവന്റെയും സെന്റ് തെരേസസ് കോൺവെന്റ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെന്റ് തെരേസ കോൺവെന്റ് ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി കൃഷി ചെയ്യുന്നതിലേക്ക് വേണ്ടി ഞങ്ങൾ കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി കെ രാജ്മോഹൻ നിർവഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര സെന്റ് തെരേസസ് കോൺവെന്റ് സ്കൂളിലെ ഹെഡ്മിഷസ് സിസ്റ്റർ ഉഷാലിറ്റ, നെയ്യാറ്റിൻകര മുനിസിപ്പൽ കൃഷി ഓഫീസർ സജി ടി , കൃഷി അസിസ്റ്റന്റ് ബിനു കുമാറി എസ്, സെന്റ് തെരേസ ഹൈസ്കൂളിലെ അധ്യാപിക സീമ ടീച്ചർ മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു