തിരുവനന്തപുരം :27-03-2024 തീ യതി രാത്രി 0715 മണിക്ക് നെയ്യാറ്റിൻകര വില്ലേജിൽ നെല്ലിമൂട് കൊടങ്ങാവിള ജംഗ്ഷന് സമീപം വച്ച് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംസാര തർക്കങ്ങളെ തുടർന്ന് കൊലചെയ്യപ്പെട്ട അതിയന്നൂർ വില്ലേജിൽ മണലൂർ ദേശത്ത് ചരൽ കല്ലുവിള ശ്രീപുരം വീട്ടിൽ നിന്നും അതിയന്നൂർ വില്ലേജിൽ ടി ദേശത്ത് പത്താംകല്ല് രാജിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ഷണ്മുഖൻ ആശാരി മകൻ ആദിത്യൻ വയസ്സ് 23 നെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ
01 ജിബിൻ ജെ എസ് S/o ജയകുമാർ വയസ്സ് 25 JS ഭവൻ പട്ടിയക്കാല പുത്തൻവീട് വെൻപകൽ അതിയന്നൂർ
02 മനോജ് S/o മണികണ്ഠൻ വയസ്സ് 19 പെരിങ്ങോട്ടുകോണം കണ്ണറവിള നെല്ലിമുട്
03അഭിജിത്ത് S/O ബിജു വയസ്സ് 18ബെതെൽ ഭവൻ ചപ്പാത്ത് ചൊവ്വര വിഴിഞ്ഞം
04 രജിത്ത് @ സച്ചു S/o മണിയൻ വയസ്സ് 23 തട്ടുനാല് പ്ലാവിള പുത്തൻവീട് കഴിവൂർ കാഞ്ഞിരംകുളം
എന്നിവരെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ IPS ന് ലഭ്യമായ രഹസ്യ വിവരത്തെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് സബ്ലിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് S അമ്മിണിക്കുട്ടൻ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ AC,. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ വിപിൻ കുമാർ S, അസിസ്റ്റൻറ് പോലീസ് സബ് ഇൻസ്പെക്ടർ സരിത VM സീനിയർ സിവിൽ പോലീസ് ഓഫീസർ ലിബു,എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘം തമിഴ്നാട് സംസ്ഥാനത്തിലെ തിരുനെൽവേലി ഭാഗത്തുനിന്നും നാഗർകോവിൽ ഭാഗത്തേക്ക് കാറിൽ സഞ്ചരിച്ചു വരവേ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു ശേഷം അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. .പ്രതികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി .നിലവിൽ റിമാൻഡ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരുന്നു.