തിരുവനന്തപുരം :മിത്രനികേതന്റെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിലെ എസ് സി കർഷകർക്ക് വേണ്ടി ഏകദിന കാർഷിക സെമിനാറും കൃഷിക്ക് സഹായകരമാകുന്ന ജൈവ നിയന്ത്രണോപാധികളും വിത്തുകളുടെയും വിതരണ ഉദ്ഘാടനം നെയ്യാറ്റിൻകര എം എൽ എ, കെ ആൻസലൻ നിർവഹിച്ചു.
നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു . ആശംസകൾ അർപ്പിച്ചു കൊണ്ട് വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത എം കെ, വാർഡ് കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, അജിതകുമാരി, കെ വി കെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റുകൾ മഞ്ജു തോമസ്, ബിന്ദു ആർ മാത്യൂസ്, നെയ്യാറ്റിൻകര നഗരസഭാ കൃഷി ഓഫീസർ ടി സജി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ സതീഷ് കുമാർ, ബിനു കുമാർ എസ്, വിജയദാസ് എന്നിവരും കർഷകരും പങ്കെടുത്തു.