തിരുവനന്തപുരം :നെയ്യാറ്റിൻകര എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്‌മെൻറ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ്, സീനിയർ ബിസിനസ് ഡെവലപ്‌മെൻറ്, അസിസ്റ്റന്റ് ബിസിനസ് മാനേജർ, ബിസിനസ് മാനേജർ എന്നീ തസ്തികകളിലേക്ക് പ്ലെയിസ്‌മെന്റ് ഡ്രൈവ് നടത്തുന്നു. ഡിഗ്രി യോഗ്യതയുള്ള 21-45 പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ 0471 2937171 എന്ന നമ്പറിൽ വിളിച്ചോ, നെയ്യാറ്റിൻകര എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്‌മെൻറ് സെന്ററിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. അവസാന തിയതി മെയ് 13. കൂടുതൽ വിവരങ്ങൾക്ക് 0471 2937171, cdcntka@kerala.gov.in