തിരുവനന്തപുരം :നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിൽ
ക്ലാസിനുള്ളിൽ പാമ്പുകയറി
ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റു .
നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലെ
ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ചു . ചെങ്കൽ ജയ നിവാസിൽ നേഘ (12) നെയാണ് പാമ്പ് കടിച്ചത്.
നെയ്യാറ്റിൻകര ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസുകാരിയെ
ക്ലാസിനുള്ളിൽ കൂട്ടുകാരിയും ഒത്തിരിക്കുമ്പോഴാണ് കാലിൽ കടിയേറ്റത്
ആദ്യം ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും , തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചു. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ
വിദ്യാർത്ഥിനി
നിരീക്ഷണ
ത്തിലാണ്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്നു
ഡോക്ടർമാർ.
ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന നേഘ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. മിക്ക സർക്കാർ
സ്കൂളു കളുടെ പരിസരവും കാട് കയറി കിടപ്പാണ് . വിദ്യാർത്ഥിയെ ക്ലാസിൽ പാമ്പ് കയറി കടിച്ച സംഭവം
നാട്ടുകാരിൽ ആശങ്ക ഉളവായിട്ടുണ്ട്
രക്ഷകർത്താക്കൾ എങ്ങനെ വിശ്വസിച്ച് കുട്ടികളെ ക്ലാസ്സിൽ വിടുമെന്ന് നാട്ടുകാർ
ചോദിക്കുന്നു. സർക്കാർ സ്കൂളുകളുടെ ഈ അവസ്ഥ മാറണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.