നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി1 min read

തിരുവനന്തപുരം : ചരിത്രത്തിന്റെയും പൗരാണികതയുടെയും പ്രതീകമായ അമ്മച്ചിപ്ലാവ് നിൽക്കുന്ന നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്ക് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ:ഗീത ഷാനവാസ്‌ സ്റ്റീൽ പ്ളേറ്റുകൾ സംഭാവന ചെയ്തു. മുൻ ദേവസ്വം മന്ത്രി അഡ്വ :വി.എസ് ശിവകുമാറും ,ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ്.പ്രശാന്തും ക്ഷേത്ര ഭരവഹികൾക്ക് കൈമാറി. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ :ഗീതാ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി.പുന്നക്കാട് തുളസി,അഡ്വ :ജയചന്ദ്രൻ, ശിവൻകുട്ടി,നിർമ്മൽ ദാസ്, ആദർശ് ഷാനവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *