ഭാരതതത്തിന്റെ വികസന കുതുപ്പിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയുടെ പങ്ക് പ്രധാനം : ഡോ. എൻ. കലൈസെൽവി1 min read

 

തിരുവനന്തപുരം: ഭാരതതത്തിന്റെ വികസന കുതുപ്പിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സി എസ് ഐ ആർ ഡയറക്ടർ ജനറൽ ഡോ. എൻ. കലൈസെൽവി അഭിപ്രായപ്പെട്ടു.
നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (ഡീംഡ് യുണിവേഴ്‌സിറ്റി) മുപ്പതിരണ്ടാമത് ബിരുദദാന ചടങ്ങ് നൂറുൽ ഇസ്‌ലാം യുണിവേഴ്‌സിറ്റി കോൺവെക്കേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭാരത് വികസിത് സങ്കൽപ്പ യാത്ര തുടരുമ്പോൾ അതേ പാതയിൽ തന്നെയാണ്
നിഷ് കന്യാകുമാരിയെന്നും
ഡോ. എൻ കലൈസെൽവി പ്രസംഗത്തിൽ സൂചിപ്പിച്ചു. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ അനുകരണീയ മാതൃകയാണെന്നും കലൈസെൽവി പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ ചാൻസലർ ഡോ. എ.പി. മജീദ് ഖാനിൽ നിന്നും ബിരുദം സ്വീകരിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഉന്നത ജോലിയിൽ പ്രവേശിച്ചവരും, ഉപരിപഠനം നടത്തുന്നവരുമായവരുടെ സംഗമമായി മാറിയ ബിരുദ ദാന ചടങ്ങിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ മെമ്പർ സെക്രട്ടറി വികാസ് ത്രിവേദി , എൻ ഐ. ഐ. എസ് .ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ ,
പ്രൊ . ചാൻസലർ എം. എസ്. ഫൈസൽഖാൻ, അക്കാദമിക് പ്രൊ. ചാൻസലർ ഡോ.ആർ പെരുമാൾ സ്വാമി, വൈസ് ചാൻസലർ ഡോ.ടെസി തോമസ് , എക്‌സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീക്,പ്രൊ. വൈസ് ചാൻസലർ അഡ്മിനിസ്ട്രേഷൻ ഡോ. കെ എ ജനാർദ്ധനൻ, പ്രൊ. വൈസ് ചാൻസലർ അക്കാദമിക് ഡോ. എൻ ഷാജിൻ നർഗുണം, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. എം. കെ. ജയകുമാർ, രജിസ്ട്രാർ തിരുമാൽവല്ലവൻ , ഡോ. ശ്യാം മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *