നെയ്യാറ്റിൻകര തൊഴുക്കലിലെ മൺപാത്രങ്ങൾ മാർപ്പാപ്പക്ക് സമ്മാനിച്ച് എം.എസ് ഫൈസൽ ഖാൻ,അഭിമാനമായി നിംസ് ജി.ഐ.ആർ പ്രോജക്ട്1 min read

 

തിരുവനന്തപുരം:ശ്രീനാരായണഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ നടന്ന ത്രിദിന ലോകമത പാർലമെന്റിലാണ്
നാടിന്റെ അഭിമാനമായി നിംസ് മെഡിസിറ്റി എം.ഡിയും , നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രോ.ചാൻസലറുമായ എം. എസ് ഫൈസൽ ഖാൻ വ്യത്യസ്ത ആശയം കൊണ്ട് ശ്രദ്ധേയനായത് .
രാജ്യത്തെ ആദ്യ നെറ്റ് സീറോ എമിഷൻ മെഡിക്കൽ ക്യാമ്പസിന് തുടക്കം കുറിച്ച നിംസ് മെഡിസിറ്റിയുടെ ഹരിത വ്യാവസായിക പദ്ധതിയിലൂടെ നെയ്യാറ്റിൻകരയിലെ പരമ്പരാഗത വ്യവസായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിലൂടെയാണ് ശ്രദ്ധേയനായത്.

*_ഈ മൺപാത്രങ്ങളും ഇനി വത്തിക്കാനിലെ മാർപ്പാപ്പയുടെ ഭക്ഷണ മേശയിലും_*

നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രോ ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ വത്തിക്കാനിലെ മാർപ്പാപ്പക്ക് നൽകിയ സമ്മാനമാണ് തികച്ചും വ്യത്യസ്തമായതും കൗതുകമുണർത്തിയതും.

ഗ്രാമീണ ഗ്രാമങ്ങളുടെ നിലനിൽപ്പിന് ഭാരതത്തിന്റെ സുസ്ഥിരതയാണ് പ്രധാനമെന്നും, ഗ്രാമീണരുടെ സ്വന്തം കഴിവുകളും , അറിവും , സംരംഭവും വികസിപ്പിക്കുന്നതിലൂടെ ഇത്തരം പദ്ധതികൾക്കുള്ള പ്രോത്സാഹനമാണ് നിംസ് മെഡിസിറ്റി ലക്ഷ്യമിടുന്നത്.

നെയ്യാറ്റിൻകയുടെ ഹൃദയഭാഗമായ തൊഴുക്കൽ ഗ്രാമത്തിൽ നിലനിൽക്കുന്ന പരമ്പരാഗത തൊഴിൽ വ്യവസായമായ മൺപാത്ര നിർമ്മാണം ഉത്തേജിപ്പിക്കുവാൻ ഉതകുന്ന പ്രവർത്തനമാണ് നിംസ് മെഡിസിറ്റി ഏറ്റെടുത്തത്.
നേരിയ വ്യത്യാസങ്ങളോടു കൂടിയ മൂന്നോ, നാലോ തരം കളിമണ്ണും , അരുവികളിൽ നിന്നും ലഭിക്കുന്ന ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽ വച്ച് മെനഞ്ഞെടുത്ത മൺപാത്രങ്ങൾ നമ്മുടെ നാടിന്റെ മടിതട്ടിൽ നിന്നും മണ്ണിന്റെ മണം നിറഞ്ഞ നൂറ്റാണ്ടുകളുടെ ഹൃദമിടുപ്പറിഞ്ഞ മൺപാത്രങ്ങളാണ് എം.എസ് ഫൈസൽ ഖാൻ മാർപ്പാപ്പക്ക് സമ്മാനമായി നൽകത് . ഇത്തരം മൺപാത്രങ്ങളെ കുറിച്ച് ആകാംക്ഷയോടെ ചോദിച്ചറിഞ്ഞ മാർപ്പാപ്പ
ഉൾപ്പെടെയുള്ളവർ കൗതുകത്തോടെയും വ്യത്യസ്ഥത പുലർത്തുന്ന ഗ്രാമത്തെയും മൺപാത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു. ഈ മൺപാത്രങ്ങൾ ഇനി മുതൽ മാർപ്പാപ്പയുടെ ഭക്ഷണമേശയിലും സ്ഥാനം പിടിക്കും എന്നതും ഇനി ചരിത്രം .

ഈ ചരിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്ന് നിംസ് മെഡിസിറ്റി എം.എസ് ഫൈസൽ ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *