തിരുവനന്തപുരം:ലോക COPD ദിനത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയിൽ ശ്വാസകോശ രോഗ അലർജി നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്. കെ പ്രീജ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഐ. എം.എ നേമം ബ്രാഞ്ച് പ്രസിഡൻ്റും നിംസ് മെഡിസിറ്റി സീനിയർ സർജനുമായ ഡോ. ഇന്ദിരാമ്മ,പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്ദീപ്, ഡോ. സ്മിത എന്നിവർ ബോധവൽക്കരണ സെമിനാർ നടത്തി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പ്രൈവറ്റ് ലിമിറ്റഡ് ടെർട്ടറി മാനേജർ മായ ആർ. സി .നായർ, എസ്.ബി. ഐ ഡവലപ്മെന്റ് മാനേജർ ശിൽപ്പ എസ്.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
നിംസ് മെഡിസിറ്റി മീഡിയ കോർഡിനേറ്റർ പ്രദീപ് സ്വാഗതം ആശംസിച്ച ചടങ്ങിൽ നിംസ് മെഡിസിറ്റി സീനിയർ ഡയറ്റീഷ്യൻ എസ്. ശരണ്യ കൃതജ്ഞതയും രേഖപ്പെടുത്തി.