വയനാടിന് സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജുമായി നിംസും നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും1 min read

 

തിരുവനന്തപുരം:വയനാടിന് സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജുമായി നിംസും നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും.

നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് നൂറുൽ ഇസ്‌ലാം പ്രോ ചാൻസിലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ് ഫൈസൽ ഖാൻ , നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ടെസി തോമസ് , നിംസ് സെപ്ക്ട്രം ഡയറക്ടർ ഡോ. എം. കെ.സി. നായർ, കെ. ആൻസലൻ എം.എൽ.എ എന്നിവർ ചേർന്ന് കൈമാറി. വയനാടിനായുള്ള സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജും മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടാമത്തെ ഗഡുവായുള്ള തുക സ്റ്റാഫ് അംഗങ്ങളുടെയും,
വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ
നൽകുകയും ചെയ്യും.

വയനാടിന് അടിയന്തിര ആശ്വാസവും ദീർഘകാല വികസനവും വാഗ്ദാനം ചെയ്യുന്ന സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് നിംസ് മെഡിസിറ്റി എം ഡി എം.എസ് ഫൈസൽ ഖാൻ പറഞ്ഞു.

വയനാട്ടിലെ ദുരിതമേഖലയിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം, അപകടം പറ്റിയവർക്കായുള്ള റീഹാബിലിറ്റേഷനായി
നിംസ് സ്‌പെക്‌ട്രം ശിശുവികസന ഗവേഷണ കേന്ദ്രവും , വയനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻറെ നവീകരണവും,വയനാട്ടിലെ ഭിന്നശേഷി കുട്ടികൾക്കായി പെൻഷൻ പ്ലാൻ പദ്ധതി ,
ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം തുടങ്ങിയ ബൃഹത്തായ പാക്കേജാണ് വയനാടിന് കൈത്താങ്ങായി നിംസ് മെഡിസിറ്റിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നടപ്പിലാക്കുന്നത്.
ഈ പാക്കേജിലൂടെ വയനാട്ടിലെ ആരോഗ്യ സംരക്ഷണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനും, സുസ്ഥിര വികസനം ഉറപ്പാക്കാനും, പ്രദേശവാസികൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ലഭ്യമാക്കാനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത് എന്ന് നിംസ് മെഡിസിറ്റി എം ഡി എം.എസ് ഫൈസൽ ഖാൻ പറഞ്ഞു.

നിംസ് മെഡിസിറ്റിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല വയനാടിൻ്റെ ജനതക്ക് നൽകുന്ന സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജിൻ്റെ വിശദമായ വിവരങ്ങളാണ് താഴെ നൽകുന്നത്.

1,വിദ്യാഭ്യാസത്തിലൂടെ വയനാട്ടിലെ യുവതയെ ശാക്തീകരിക്കാൻ സ്കോളർഷിപ്പുകൾ.

ഈ പാക്കേജിൻ്റെ ഭാഗമായി 1000 വിദ്യാർത്ഥികൾക്ക് നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള താഴെ പറയുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു.

– നിംസ് എസ്എസ്എം കോളേജ്, രാജാക്കാട്, ഇടുക്കി (കോട്ടയം,എംജി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്)

– NICHE സർവകലാശാല, കന്യാകുമാരി, (ഡീംഡ് സർവ്വകലാശാല)

-നൂറുൽ ഇസ്ലാം കോളേജ് ഓഫ് ഡെന്റൽ സയൻസസ്, നെയ്യാറ്റിൻകര (കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്)

-നിംസ് കോളേജ് ഓഫ് നഴ്സിംഗ്, നെയ്യാറ്റിൻകര (കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്)

– നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, കന്യാകുമാരി (മനോൻമണിയം സുന്ദർനാർ യൂണിവേഴ്‌സിറ്റി, തിരുനെൽവേലിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നു)

– നൂറുൽ ഇസ്ലാം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കന്യാകുമാരി (ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തത്)

2. വയനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ നവീകരണവും നിംസ് സ്‌പെക്‌ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിൻ്റെ സേവനവും

വയനാട് ഉരുൾപൊട്ടൽ ദുരന്തം കാര്യമായി ബാധിച്ച വയനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിച്ച് അവശ്യ സൗകര്യങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സംവിധാനങ്ങളും ലഭ്യമാക്കും. സമഗ്രമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ശേഷി ഉറപ്പാക്കും. കുട്ടികൾക്കും പ്രദേശത്തെ മറ്റ് താമസക്കാർക്കും അവശ്യ മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഇത് ഉപകരിക്കും. ദുരിത ബാധിതരുടെ ആരോഗ്യ ജീവിതം സുരക്ഷിതമാക്കാൻ ഈ ഉദ്യമം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏതൊരു പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴും അത്യാവശ്യം വേണ്ടി വരുന്ന ഒരു സേവനമാണ് അപകടം പറ്റിയവർക്കു വേണ്ട റീഹാബിലിറ്റേഷൻ. ഇതിനെ മുന്നിൽ കണ്ടുകൊണ്ടു വയനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തന്നെ തന്നെ നിംസ് സ്‌പെക്‌ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിൻ്റെ ഒരു സബ്സെൻ്റർ സ്ഥാപിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ മുൻ വിസിയും തിരുവനന്തപുരത്തെ ശിശു വികസന ഗവേഷണ കേന്ദ്രത്തിൻ്റെ സ്ഥാപക ഡയറക്ടറുമായ ഡോ.എം.കെ.സി. നായരുടെ നേതൃത്വത്തിൽ ഈ കേന്ദ്രം, റീഹാബിലിറ്റേഷൻ വേണ്ടി വരുന്ന കുട്ടികൾക്കുള്ള തെറാപ്പികൾ, കൗൺസിലിംഗ്, പ്രത്യേക പരിചരണം, പ്രോത്സാഹനം എന്നിവ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

3. സാമ്പത്തിക സഹായം:

NICHE സർവകലാശാല, ഡീംഡ് യൂണിവേഴ്‌സിറ്റി, കന്യാകുമാരിയുടെ ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ഇതോടൊപ്പം സംഭാവന ചെയ്യുന്നു.. ദുരിതബാധിത കുടുംബങ്ങളുടെ സഹായത്തിനും പുനരധിവാസത്തിനും അവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിനും വേണ്ടിയാണ് ഈ തുക

4. നിംസ് മെഡിസിറ്റി നടത്തിവരുന്ന പെൻഷൻ പ്ലാനിന്റെ പരിധിയിൽ ഇനി മുതൽ വയനാട്ടിലെ ഭിന്നശേഷി കുട്ടികളും

കോവിഡ് കാലത്തു ഏറ്റവും കൂടുതൽ ദുരിതമാനഭവിച്ച ഭിന്നശേഷികുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ നിംസ് മെഡിസിറ്റി 2021 ഇൽ ആരംഭിച്ച ” പെൻഷൻ പ്ലാൻ” ഇന്ന് 8 പഞ്ചായത്തുകളിലും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 44 വാർഡ്കളിലെയും ഭിന്നശേഷികുട്ടികളിലേക്കു എത്തി ചേരുന്നു. ഈ പ്രതിമാസ പെൻഷൻ പദ്ധതിയുടെ പരിധിയിലേക്കു വയനാട് ജില്ലയിലെ ഭിന്നശേഷികുട്ടികളെയും ഉൾപ്പെടുത്തി സഹായമെത്തിക്കുവാനുള്ള പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

5. ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരം:

നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചത് ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിനായി ഇതോടൊപ്പം ജില്ലാ കല്ലെക്ടറിനെ ഏൽപ്പിക്കുന്നു. അവശ്യവസ്തുക്കൾ, വിഭവങ്ങൾ എന്നിവ സമാഹരിച്ച് വിതരണം ചെയ്യുന്നതിലൂടെ ദുരിതബാധിതരുടെ അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിംസ് മെഡിസിറ്റി എംഡിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രോ ചാൻസലറുമായ എം എസ് ഫൈസൽ ഖാൻ അഭിപ്രായപ്പെട്ടു

 

Leave a Reply

Your email address will not be published. Required fields are marked *