നിംസ് കോളേജ് ഓഫ് നഴ്സിംഗ് ബിരുദദാന ചടങ്ങ്1 min read

 

തിരുവനന്തപുരം: നിംസ് കോളേജ് ഓഫ് നഴ്സിംഗിലെ ബി .എസ് . സി നഴ്സിംഗ് 12ാം ബാച്ചും, എം.എസ്.സി നഴ്സിംഗ് 11ാം ബാച്ചും വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു.

സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

നിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ എസ് .ജോസ്ഫിൻ വിനിത സ്വാഗതം ആശംസിച്ച ചടങ്ങിൽ നിംസ് മാനേജിംഗ് ഡയറക്ടർ എം .എസ് .ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി.

പാറശാല എം. എൽ .എ സി .കെ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ ശ്രീ. പി .കെ .രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തി.
നഴ്സിംഗ് എഡ്യൂക്കേഷൻ ജോയിൻ്റ് ഡയറക്ടർ ഡോ. ടി. പ്രേമലത മുഖ്യാതിഥിയായിരുന്നു.

കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും നിംസ് സെപ്ക്ട്രം ഡയറക്ടറുമായ ഡോ. എം.കെ. സി നായർ മുഖ്യപ്രഭാഷണം നടത്തി. നവകേരള മിഷൻ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ ഡോ. ടി.പി സുധാകരൻ, അനിൽ, ഡോ.അനിൽ, വെങ്ങാനൂർ ഗോപകുമാർ, ബി ഇന്ദിര എന്നിവർ ആശംസകൾ നേർന്നു.

കേരള യൂണിവേഴ്സിറ്റി എം.എസ്.സി നഴ്സിംഗ് റാങ്ക് കരസ്ഥമാക്കിയ നിംസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനി മീനു സുരേഷിനെ ചടങ്ങിൽ അനുമോദിച്ചു.
വൈസ് പ്രിൻസിപ്പാൾ മേഴ്സി റസ്സലിൻ പ്രഭ എത്തിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കുടുംബശ്രീ കെ ഫോർ കെയർ ട്രെയിനികളുടെ പാസിംഗ് ഔട്ട് ചടങ്ങും ഇതോടൊനുബന്ധിച്ച് നടന്നു. കേരളത്തിൽ വയോജന പരിചരണം, രോഗീപരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണ സേവനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പരിശീലനം നടക്കുന്നത്

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള 30 ട്രെയിനികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
പരിശീലകർക്ക് നിംസ് മെഡിസിറ്റിയിലും, നിംസ് കോളേജ് ഓഫ് നഴ്സിംഗിലുമായിട്ടാണ് അക്കാദമിക്, ക്ലിനിക്കൽ പരിശീലനം നൽകിയത്.

എച്ച്എൽഎൽ എഫ് പി ടി യുമായി സഹകരിച്ച് കേരള സർക്കാരിന്റെ കുടുംബശ്രീ കെ ഫോർ കെയർ ആണ് പരിശീലനം ആരംഭിച്ചിട്ടുള്ളത്.

ചടങ്ങിൽ സീനിയർ സിവിൽ ജഡ്ജ് എസ് ഷംനാദ് , സി.കെ. ഹരീന്ദ്രൻ എംഎൽഎ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ. രാജമോഹനൻ, എം.എസ്. ഫൈസൽ ഖാൻ മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ സർട്ടിഫിക്കറ്റുകൾ കൈമാറി.

കെ ഫോർ പ്രോഗ്രാം മാനേജർ ഷഹാന, എച്ച്എൽഎൽഎഫ് പി ടി പ്രതിനിധികൾ അനൂപ്, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

പാസിംഗ് ഔട്ട് ട്രെയിനികൾക്ക് പാറശാല നിയോജകമണ്ഡലത്തിലെ വയോജന പരിചരണ സേവനങ്ങളിൽ പ്ലേസ്‌മെന്റ് സേവനങ്ങൾ സി കെ ഹരീന്ദ്രൻ എം.എൽ. എ ഉറപ്പുനൽകി.

നിലവിൽ നിംസിൽ നിന്ന് 90-ലധികം കെ ഫോർ കെയർ ട്രെയിനികളാണ് പാസായിട്ടുള്ളത്.

നൂറുൽ ഇസ്ലാം കോളേജ് ഓഫ് ദന്റൽ സയൻസസിനും , നിംസ് കോളേജ് ഓഫ് നേഴ്സിംഗിനും കേരള സർക്കാരിന്റെ ഹരിതകേരളം മിഷൻ ഗ്രീൻ കാമ്പസ് സർട്ടിഫിക്കറ്റ് ചടങ്ങിൽ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *