കൊച്ചി: നിപ്പോണ്‍ ഗ്രൂപ്പ് 350 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അഞ്ചു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്കായ ക്യൂ വണ്‍ വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് താരം കപില്‍ദേവ് മുഖ്യാതിഥിയായിരുന്നു.
കേരളത്തില്‍ ഐ.ടി. പാര്‍ക്കുകള്‍ക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ് ക്യു വണ്‍. 3,500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ത്രീ ഡി വാള്‍ ഇന്ത്യയില്‍ തന്നെയുള്ള ഏറ്റവും വലുതാണ്.
നിപ്പോണ്‍ ഗ്രൂപ്പിന്റെ ആദ്യമാളും ഓഫീസും ചേര്‍ന്ന സമുച്ചയമാണിത്. പാലാരിവട്ടം ബൈപാസ് റോഡില്‍ 15 നിലകളില്‍ രണ്ട് ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ ഷോപ്പിംഗ് മാളുമുണ്ട്. 500 കാറുകള്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യു വണ്‍ 3000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. കോണ്‍ഫറൻസ് ഹാള്‍, ഫുഡ് കോര്‍ട്ട്, സ്വകാര്യ സ്ഥലം, മീറ്റിംഗ് മുറികള്‍, മെഡിറ്റേഷൻ മുറി, ജിംനേഷ്യം എന്നിവയുണ്ടെന്ന് നിപ്പോണ്‍ ടൊയോട്ട ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പൻ പറഞ്ഞു. ടൊയോട്ട, ലെക്‌സസ്, കിയ മോട്ടോഴ്‌സ്, ഭാരത് ബെൻസ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ ഡീലര്‍മാരാണ് കൊച്ചി ആസ്ഥാനമായ നിപ്പോണ്‍ ഗ്രൂപ്പ്.