തിരുവനന്തപുരം : ഇസ്രയേലിൽ നിന്ന് മടങ്ങി എത്താൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് എത്തിക്കാൻ ഇത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ഥിഗതികൾ എംബസി നിരീക്ഷിച്ച് വരുകയാണ്. സംഘർഷ സാധ്യതകളും തിരിച്ച് വരുന്നവരുടെ ആവശ്യകതയും അനുസരിച്ച് നടപടികൾ സ്വീകരിച്ച് വരുകയാണ്. വേണ്ടി വന്നാൽ കൂടുതൽ വിമാന സർവീസുകൾ ആലോചനയിൽ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇതുവരെ വന്ന രണ്ട് സംഘങ്ങളിൽ ആയി 39 മലയാളികൾ തിരികെ എത്തി. ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലിൽ ഉളളവർ എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം എന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. ടൂറിസ്റ്റുകൾ ആയും വിദ്യാർത്ഥികൾ ആയും ഉള്ളവരാണ് മടങ്ങി വരാൻ കൂടുതൽ ആഗ്രഹം പ്രകടിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
2023-10-15