3/8/23
തിരുവനന്തപുരം :സ്പീക്കർ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ NSS നടത്തിയ നാമജപ യാത്രക്കെതിരെ പോലീസ് കേസ്.NSS വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഒന്നാം പ്രതിയും, കണ്ടാൽ അറിയാവുന്ന ആയിരം പേർക്കെതിരെയുമാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചു എന്നതാണ് കുറ്റം. മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം പാളയത്ത് നിന്നും പഴവങ്ങാടി വരെയാണ് ഇന്നലെ വൈകുന്നേരം NSS നാമജപയാത്ര നടത്തിയത്. വൈസ് പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തിൽ ആയിരകണക്കിന് ആളുകൾ യാത്രയിൽ പങ്കെടുത്തു. വിശ്വാസികളുടെ പ്രതിഷേധം വ്യാപകമാകുകയും,വിജയിക്കുകയും ചെയ്തിരുന്നു.