നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കർഷക ചന്തയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ നിർവഹിച്ചു ഈ പരിപാടിക്ക് അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു, ആശംസകൾ അർപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ സാദത്ത് വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ്, നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി കാർഷിക സമിതി അംഗങ്ങളായ സജീവ് സൗമ്യ ഡാളി, കൃഷി അസിസ്റ്റന്റ് മാരായ സതീഷ് കുമാർ ആർ എസ്, ജെ ആർ വിജയദാസ് കർഷകർ എന്നിവർ പങ്കെടുത്തു ഉദ്ഘാടനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര എംഎൽഎ സംസാരിച്ചത് ഈ പദ്ധതി മൂലം കർഷകർക്ക് കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ഓപ്പൺ മാർക്കറ്റിൽ നിന്ന് 30 ശതമാനം വില അധികം നൽകി സംഭരിക്കുകയും ഗുണഭോക്താക്കൾക്ക് ഓപ്പൺ മാർക്കറ്റിൽ നിന്ന് 20% വിലക്കിഴിവിൽ ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. സ്വാഭാവികമായും ഇതിന്റെ ഫലമായി ഓണത്തിന് കാർഷിക വിഭവങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുന്നതിലേക്ക് വേണ്ടി സാധിക്കുന്നതാണ്.
2023-08-25