ചെന്നൈ :വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർഥിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .
വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായെന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ തന്നെ അദ്ദേഹം കേരളസംസ്ഥാന സെക്രട്ടറി പി.മണികണ്ഠനുമായി ഫോണിൽ ബന്ധപെട്ടു. ദുരിതത്തിന്റെ വിവരങ്ങൾ കേട്ടറിയുകയും ചെയ്തു.
ഒ പനീർശെൽവത്തിന്റെ FB പോസ്റ്റ്
“കേരള സംസ്ഥാനത്തിലെ വയനാട്ടിൽ തുടർച്ചയായി മഴ പെയ്തുവരുന്നതിന്റെ കാരണമായി മണ്ണിടിച്ചൽ സംഭവിച്ച് ഇതുവരെ 89 പേർ മരണമടഞ്ഞു.നൂറുക്കണക്കിനാളുകൾ മണ്ണിടിച്ചലിൽ കുടുങ്ങിയിട്ടുണ്ട് എന്ന വാർത്തകേട്ട് എന്റെ മനസിൽ വേദനയുണ്ടായി.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നതിനൊടൊപ്പം മണ്ണിടിച്ചലിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി സംരക്ഷിക്കണമെന്നും എല്ലാം ആയ ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഒ പനീർ ശെൽവം
തമിഴ്നാട് മുൻ മുഖ്യമന്ത്രി”