തിരുവനന്തപുരം : ട്രാവൻകൂർ മ്യൂസിക് ക്ലബ് ഏർപ്പെടുത്തിയ അരുളപ്പ ഭാഗവതർ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രൈസ്തവ ഗാനശാഖയെ കാലാതിവർത്തിയാക്കിയ സംഗീതജ്ഞൻ ഒ . വി റാഫേലിന്
സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ നൽകി.ഗാന നിരൂപകൻ
ടി. പി ശാസ്തമംഗലം, സുവചൻ, തെക്കൻ സ്റ്റാർ ബാദുഷ, ജോൺസൺ മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു. എം എ മ്യൂസിക്കിൽ ഒന്നാം റാങ്ക് നേടിയ മീനാക്ഷിയെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിനെ തുടർന്ന്
പി. ജയചന്ദ്രൻ അനുസ്മരണാർത്ഥം ജയചന്ദ്രൻ പാടിയ പ്രണയഗീതങ്ങൾ ചലച്ചിത്ര ദൃശ്യ ഗാനമേളയായി പ്രമുഖ ഗായകർ അവതരിപ്പിച്ചു.