തിരുവനന്തപുരം :സമുദ്ര മലിനീകരണത്തിനെതിരെ അവബോധം നൽകുന്നതിനായി സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാ ശുചിത്വ മിഷൻ, സുസ്ഥിര ഫൗണ്ടേഷൻ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചുമർചിത്ര രചന, പോസ്റ്റർ നിർമാണം , ആർട്ട് ഇൻസ്റ്റല്ലേഷൻ, അനിമേഷൻ
വീഡിയോ നിർമാണം, ലോഗോ രചന എന്നീ വിഭാഗങ്ങളിലാണ് മത്സരം.
സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ചുമർചിത്ര രചനയിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 7,500 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 5,000 രൂപയും മൂന്നാം സമ്മാനം ലഭിക്കുന്നവർക്ക് 2,500 രൂപയും പാരിതോഷികമായി ലഭിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി 3,000 രൂപയും മൂന്നാം സമ്മാനമായി 2,000 രൂപയും നൽകും. ആർട്ട് ഇൻസ്റ്റലേഷൻ മത്സര വിഭാഗത്തിൽ പരമാവധി 10 പേരടങ്ങുന്ന ടീമായി കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ.
അനിമേഷൻ വീഡിയോ നിർമ്മാണത്തിലും ലോഗോ രചന മത്സത്തിലും കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. അനിമേഷൻ വീഡിയോ നിർമാണത്തിൽ വ്യക്തിഗതമായും 3 പേരടങ്ങുന്ന ഗ്രൂപ്പ് ആയും പങ്കെടുക്കാം. ഒന്നാം സമ്മാനം 20,000 രൂപ,രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ. ലോഗോ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 5,000 രൂപയാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ലിങ്ക് www.sustera.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് 9746697036, 9809973933