2/6/23
ഭൂവനേശ്വർ :ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത, ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം.കൊറോമണ്ഡൽ എക്സ്പ്രസ്സിന്റെ 15ബോഗികൾ പാളം തെറ്റി. പരിക്കേറ്റവരെ ബാലസോര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ദുരന്ത നിവാരണ അതോറിറ്റി എം ഡി അറിയിച്ചു.350 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം.
കോറോമാണ്ടല്‍ എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം.പതിനഞ്ചോളാം ബോഗികളാണ് പാളം തെറ്റിയത്. ബോഗികള്‍ക്കുള്ളില്‍ കുടുങ്ങി പോയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എൻഡിആര്‍എഫ് സംഘവും 50-ഓളം ആംബുലൻസുകളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്.രക്ഷപ്രവർത്തനം പുരോഗമിക്കുന്നു. നിരവധി തീവണ്ടികൾ റദ്ദാക്കി.