20/7/23
തിരുവനന്തപുരം :24 മണിക്കൂർ താണ്ടി,ജന മഹാ സാഗരം നീന്തി ,ജനനായകന്റെ വിലാപയാത്ര ചങ്ങനാശ്ശേരി പിന്നിട്ടു. ചരിത്രത്തിൽ ഇതുവരെ ഒരു നേതാവിനും ലഭിക്കാത്ത ജനസമതിയുടെ കടൽകടന്ന് പുതുപ്പള്ളിയിലേക്ക്.
വിലാപയാത്ര പെരുന്നയിലെത്തിയപ്പോള്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. മകൻ ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു.
വിടവാങ്ങിയ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ണീരണിഞ്ഞ് ആയിരങ്ങളാണ് വഴിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി.
ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെ ജഗതിയില്‍ നിന്നും ആരംഭിച്ച വിലാപയാത്ര 23 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ചങ്ങനാശേരിയില്‍ എത്തിയത്.