27/3/23
കൊച്ചി :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിൽ 3പേർ കുറ്റക്കാരാണെന്ന് കോടതി. ദീപക്ക്, cot നസീർ, ബിജു പമ്പത്ത് എന്നിവരാണ് കുറ്റക്കാർ.113പ്രതികളിൽ 110പേരെ വെറുതെ വിട്ടു.
2013 ഒക്ടോബർ 27നാണ് കേസിനസ്പദമായ സംഭവം. സോളാർ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ അന്നത്തെ മുഖ്യമന്ത്രി സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. കല്ലെറിൽ കാറിന്റെ ചില്ല് തകർന്ന് ഉമ്മൻചാണ്ടിയുടെ നെഞ്ചിലും, മുഖത്തും പരിക്ക് സംഭവിക്കുകയും ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച കേസ് ആയിരുന്നു. സിപിഎമിനെ പ്രതിരോധത്തിലാക്കിയ കേസിലെ വിധി സിപിഎമിന് ആശ്വാസം നൽകുന്നു.