മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി, ആശംസകൾ നേർന്ന്മുഖ്യമന്ത്രി പിണറായി വിജയനും, സ്റ്റാലിനും1 min read

ഡൽഹി :മലയാളികള്‍ക്ക് മലയാളത്തിൽ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.” നിങ്ങളുടെ ജീവിതത്തില്‍ നല്ല ആരോഗ്യം,സമാനതകളില്ലാത്ത സന്തോഷം,അപാരമായ സമൃദ്ധി എന്നിവ വ‌ര്‍ഷിക്കട്ടെ” എന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.

കൂടാതെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഓണാശംസകള്‍ നേര്‍ന്നു.ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹൃദത്തിന്റെ ഉത്സവം കൂടിയാണ് എന്നും രാഷ്ട്രപതി ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഐശ്വര്യത്തിന്റെയും വികസനത്തിന്റെയും ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നു നല്‍കുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മലയാളത്തിൽ മലയാളികൾക്ക് ഓണാശംസകൾ നേർന്നു. മാവേലി നാടുവാണക്കാലം പോലെ യാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *