18/7/23
തിരുവനന്തപുരം :കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിടപറഞ്ഞു. ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ ഭൗതികദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.
കെ.സി ജോസഫും ബെന്നി ബെഹ്നാനും ഉടൻ ആശുപത്രിയിലെത്തും. മുതിര്‍ന്ന നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ സോണിയ ഗാന്ധി നേരിട്ടെത്തുമെന്നാണ് വിവരം. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും അല്‍പ സമയത്തിനകം എത്തും.
ഇന്ന് പുലര്‍ച്ചെ 4.25ന് ബംഗളൂരുവില്‍ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.
തൊണ്ടയിലെ് ക്യാൻസര്‍ ബാധയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഏറെക്കാലം പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ രാവിലെ തന്നെ അദ്ദേഹത്തിന്റെ മൃതദേഹ സന്ദര്‍ശിക്കാൻ എത്തുമെന്നാണ് വിവരം. പ്രതിപക്ഷ യോഗം നടക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് എകെ ആന്റണി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉമ്മൻ ചാണ്ടി 2004-2006 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
പിന്നീട് 2011ല്‍ വീണ്ടും കേരളാ മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളില്‍ സോളാര്‍ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചെങ്കിലും ഉമ്മൻ ചാണ്ടിയെ ജനം ഹൃദയത്തിലേറ്റി. ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവര്‍ മക്കളാണ്.