തിരുവനന്തപുരം :ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ സന്ദേശം നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് നാളെ (മേയ് 14ന് ) തിരുവനന്തപുരത്ത് ത്രിവർണ്ണ സ്വാഭിമാന യാത്ര നടക്കും. വൈകിട്ട് അഞ്ചു മണിക്ക് മ്യൂസിയം ജങ്ഷനിൽ നിന്നാരംഭിക്കുന്ന തിരംഗാ യാത്രയിൽ വിമുക്ത ഭടന്മാരും ദേശസ്നേഹികളും അണിചേരും. ത്രിവർണ്ണപതാകയുമേന്തി നടക്കുന്ന പദയാത്ര പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. പഹൽഗാമിൽ ഭീകരർ കൊലപ്പെടുത്തിയവർക്കും ഓപ്പറേഷൻ സിന്ദൂറിൽ വീരബലിദാനികളായവർക്കും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിക്കും. കാർഗിൽ വീരയോദ്ധാവ് മേജർ ജെറി പ്രേം രാജിന്റെ മാതാവ് അടക്കമുള്ളവർ ത്രിവർണ്ണ സ്വാഭിമാന യാത്രയിൽ അണിചേരും. എല്ലാ, ജില്ലാ, മണ്ഡലം, പഞ്ചായത്ത് സ്ഥലങ്ങളിലും ദേശസ്നേഹികൾ ത്രിവർണ്ണ സ്വാഭിമാന യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.
2025-05-13