ഓപ്പൺ സർവ്വകലാശാല വിസി ക്ക് റിട്ടയർമെന്റിനു ശേഷവും തുടരാൻ അനുമതി1 min read

 

തിരുവനന്തപുരം :ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കുന്ന കുസാറ്റ് മാനേജ്മെന്‍റ് വിഭാഗം പ്രൊഫസർ ഡോ: വി. പി. ജഗതിരാജിന് റിട്ടയർമെന്റിന് ശേഷവും വൈസ് ചാൻസറുടെ ചുമതയിൽ തുടരാൻ ഗവർണർ ഉത്തരവിട്ടു. . ഓപ്പൺ യൂണിവേഴ്സിറ്റി വിസി യായിരുന്ന ഡോ: മുബാറക് പാഷ വി. സി പദവി ഒഴിഞ്ഞതിനെ തുടർന്ന് ഡെപ്യൂട്ടേഷനിൽ കഴിഞ്ഞ മാസമാണ് ഡോ:വി.പി. ജഗതി രാജി നെ താൽക്കാലിക വിസി യായി നിയമിച്ചത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടരവേ വിരമിച്ചശേഷവും വിസി യായി തുടരാൻ അനുമതി നൽകുന്നത് ആദ്യമായാണ്.

കണ്ണൂർ സർവ്വകലാശാല വിസി യുടെ ചുമതല നൽകിയിട്ടുള്ള കൊച്ചിൻ സർവകലാശാലയിലെ പ്രൊഫസർ ഡോ: ബിജോയ് നന്ദനും ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കും. ഡെപ്യൂട്ടേഷനിൽ വിസി യായി നിയമനം ലഭിച്ചിട്ടുള്ള ബിജോയ് നന്ദനും റിട്ടയർമെൻറ് ശേഷം സ്ഥിരം വിസി യെ നിയമിക്കുന്നത് വരെ തുടർ നിയമനം നൽകുമെന്ന് അറിയുന്നു.

എന്നാൽ സാങ്കേതിക സർവകലാശാല വിസി യുടെ ചുമതല വഹിച്ചിരുന്ന ഡോ: സിസാ തോമസ് 2023 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് വിസി യായി തുടരാൻ ഗവർണർ അനുമതി നൽകിയിരുന്നില്ല. പകരം ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിക്ക് അധിക ചുമതല നൽകുകയായിരുന്നു.

സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായി ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിസി പദവി സ്വീകരിച്ച സിസാ തോമസിനെതിരെ സർക്കാർ ശിക്ഷാനടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ നടപടികൾ റദ്ദാക്കുകയായിരുന്നു. സർക്കാർ തോമസിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി എങ്കിലും കോടതി അപ്പിൽ സ്വീകരിക്കാൻ തയ്യാറായില്ല. വിരമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സിസാ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ പൂർണമായും സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്. നിയമനം നൽകിയ ഗവർണർ പോലും ഇക്കാര്യത്തിൽ ഇടപെട്ടില്ലെന്നത് ശ്രദ്ധേയമാണ്.
യൂണിവേഴ്സിറ്റി അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആണ്. സർക്കാർ സർവീസിലെത് 56 വും.60 വയസ്സ് പൂർത്തിയായ യൂണിവേഴ്സിറ്റി പ്രൊഫസർമാരായവർക്ക് വിസിയായി തുടരാൻ അനുമതി നൽകിയ ഗവർ ണർ 56 വയസ്സിൽ വിരമിച്ച സിസാ തോമസിന് തുടരാൻ അനുമതി നൽകിയില്ല.സിസ തോമസിന്റെ കാര്യത്തിൽ സർക്കാരിനുള്ള നീരസം മറ്റു വിസി മാരിലി ല്ലെന്നറിയുന്നു. കെ ടി.യു താൽക്കാലിക വിസി ആറു മാസക്കാലത്തിൽ കൂടുതൽ തുടരാൻ സർവകലാശാലനിയമത്തിൽ വ്യവസ്ഥയില്ല എന്നാണ് സർക്കാർ കണ്ടെത്തിയ ന്യായം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഡിജിറ്റൽ സർവകലാശാല വിസി ഡോ: സജി ഗോപിനാഥ് KTU വിസി യായി തുടരുകയാണ്. അതിന് നിയമ തടസമില്ലെന്നാണ് സർക്കാരിന്റെ പുതിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *